മലപ്പട്ടം: തൊഴിലുറപ്പ് പണിക്കിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കൈയ്ക്കും വയറിനും പരിക്കേറ്റ് ചികിത്സയ്ക്ക് ശേഷം വീട്ടിൽ വിശ്രമിക്കുന്ന പി.വി. ഖദീജയെ മലപ്പട്ടം പഞ്ചായത്ത് യുഡിഎഫ് നേതാക്കൾ സന്ദർശിച്ചു.
ചെയർമാൻ ടി.പി. മുഹമ്മദ്, ജനറൽകൺവീനർ എം.പി. രാധാകൃഷ്ണൻ, കെ.പി.ആദംകുട്ടി, സി.സി. രതീശൻ, ഉബൈദ് മൗലവി, സി.പി. അബ്ദുൾ റസാഖ് എന്നിവരാണ് മലപ്പട്ടം വയൽഭാഗത്തെ അവരുടെ വസതിയിൽ ചെന്നു സന്ദർശിച്ചത്. സ്ഫോടനത്തിൽ മറ്റ് സ്ത്രീകൾക്കും പരിക്കേറ്റിട്ടുണ്ടായിരുന്നു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സയും അർഹമായ നഷ്ടപരിഹാര തുകയും നൽകാൻ പഞ്ചായത്ത് അധികൃതർ തയാറാകണമെന്ന് യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.